💛ഉറപ്പിക്കാം; ഇതുതന്നെ നമ്മുടെ ആശാൻ 🎀

#kbfc track#

👉ISL എട്ടാം സീസണിൽ കേരള ബ്ലാസ്റ്റേർസിനെ സെർബിയക്കാരനായ “ഇവാൻ വുകോമനോവിച്ച് ” കളി പഠിപ്പിക്കും. പ്രമുഖ ഫുട്ബോൾ വെബ്സൈറ്റ് ആയ ഗോൾഡോട്ട്കോം(ഗോൾ.com) ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.മാർക്കസ് മർഗുളോയും കേരളബ്ലാസ്റ്റേഴ്‌സും കോച്ച് വരുന്നു എന്നതുമായ സൂചന നൽകിയിരുന്നു.

ഇതോടെ കേരളബ്ലാസ്റ്റർസിലേക്ക് എത്തുന്ന 10 മത്തെ കോച്ച് ആണ് ഇദ്ദേഹം. കഴിഞ്ഞ തവണ സ്പാനിഷ് പരിശീലകനായ കിബു വികുനാ ആയിരുന്നു ടീമിനെ പരിശീലിപ്പിച്ചത്. എന്നാൽ മോശം പ്രകടനത്തെ തുടർന്ന് സീസൺ അവസാനിക്കും മുൻപേ ടീമിന് പുറത്തായി സ്ഥാനം.

🏆 ഈ സീസണിൽ കേരള ബ്ലാസ്റ്റർസിന് കിരീടം അനിവാര്യമാണ്🏆. അത്കൊണ്ട് തന്നെ മികച്ച മുന്നൊരുക്കങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് നടത്തുന്നത്. ⚽️വരും ദിവസങ്ങളിൽ കൂടതൽ താരങ്ങളും ടീമിൽ വന്നേക്കും⚽️.

43 വയസ്സാണ് ഇവാൻ വുകോമാനോവിച്ചിനുള്ളത്.2013ൽ ബെൽജിയൻ സ്റ്റാൻഡേർഡ് ലീഗയിൽ അസിസ്റ്റന്റ് പരിശീലകനയാണ് തുടക്കം. പിന്നീട് സ്ലോവാനിയൻ ക്ലബ്‌ സ്ളോവൻ ബ്ലെറ്റിസ്ലറിനെ പരിശീലിപ്പിച്ചു.🎁കേരളബ്ലാസ്റ്റേഴ്‌സ് താരമായ ഫാകുണ്ടോ പെരേരയെ മുൻപ് പരിശീലിപ്പിച്ചിട്ടുണ്ട്🎁.2025 വരെ യാണ് kbfc ഇദ്ദേഹവുമായി കരാർ ഒപ്പിട്ടിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം⌛️. ഇദ്ദേഹം ഒരു ഡിഫന്റെർ ആയിരുന്നു. 😍4 – 3 – 3 , 4 – 2 – 3 – 1 , 4 – 4 -2 ആണ് ഇഷ്ട ഫോർമേഷൻ😍.

🎟️ബംഗളുരു താരമായിരുന്ന ഹാർമൻജോത് സിംഗ് കബ്രാ kbfc യു മായി സൈൻ ചെയ്തു എന്ന വാർത്തകൾ ഉണ്ട് എന്നാൽ ഇത് ഒഫീഷ്യൽ ചെയ്തിട്ടില്ല 🎟️

🤔സൂസൈരാജിനായും ശ്രമങ്ങൾ നടുത്തുന്നുണ്ടെന്നും റൂമറുകൾ പരക്കുന്നു 🤔

😔4 സീസണുകളായി kbfc ക്ക് വേണ്ടി ജേഴ്സി ആണിഞ്ഞ ലാൽ റുവാ താര ടീം വിട്ടു 🎀OFFICIAL🎀. ഒഡിഷയിലേക്കെന്നാണ് സൂചന.

SUMMARY: KBFC NEW COACH-IVAN VUCOMANOVICH (source-goal.Com)

#stayhome staysafe##stay tuned with btarack #🙏💞

കണ്ണീരോടെ സിറ്റിയുടെ ജേഴ്സി അഴിച്ച് അഗ്വേറോ😰

👉മാഞ്ചസ്റ്റർ സിറ്റിയുടെ ജെഴ്സിയിൽ അഗ്വേറോ കളിച്ച അവസാന മത്സരമായിരുന്നു ചാമ്പ്യൻസ് ലീഗ് ഫൈനൽ.എന്തുകൊണ്ടും അദ്ദേഹം ആ കിരീടം ആഗ്രഹിച്ചിരുന്നു… അല്ല അർഹിച്ചിരുന്നു. റണ്ണേഴ്സ്അപ്പിനുള്ള മെഡലും വാങ്ങി കണ്ണീരണിഞ്ഞ് സ്റ്റേഡിയം വിടുമ്പോൾ എല്ലാ ഫുട്ബോൾ ആരാധകരും ഒന്ന് വിതുമ്പി കാണണം. ഇതാ മാഞ്ചസ്റ്റർ സിറ്റിയുടെ എക്കാലത്തെയും ഇതിഹാസം ജെഴ്സി അഴിക്കുന്നു.

ബാർസലോണയിൽ ആണ് താരം ഇപ്പോഴുള്ളത് എന്നാണ് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇതിനിടയിൽ താരത്തിന്റെ സഹോദരൻ പെപ് ഗാർഡിയോളക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. പെപ്പിന് അഗ്വേറോയെ ഇഷ്ടമില്ലെന്നായിരുന്നു എന്നാണ് വിമർശനം. ഇതിനെ കുറിച് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല

#stayhome staysafe##staytuned with btrack#🙏💞

💙ചെൽസിയുടെ “വിനയ” സാന്നിധ്യം‼️

👉ചാമ്പ്യൻസ് ലീഗ് നേടിയ ചെൽസി ടീമിലെ മലയാളി സാന്നിധ്യമാണ് വിനയ് മേനോൻ ✨️.

കഴിഞ്ഞ 12സീസണുകളിലായി ചെൽസി ഫുട്ബോൾ ടീമിന്റെ വെൽനെസ്സ് കോൺസൽട്ടറും, മൈൻഡ് സ്ട്രാജിസ്റ്ററുമാണ് മലയാളി വിനയ് പി. മേനോൻ. എറണാകുളം ചെറായ് സ്വദേശിയാണ് വിനയ് പി മേനോൻ.

2009 മെയിൽ ആണ് വിനയ് വെൽനെസ്സ് കോൺസൽട്ടറായി ചെൽസിയിൽ ചേർന്നത്.പ്രമുഖ യോഗചാര്യൻ ചെറായി നീലിവീട്ടിൽ ശ്രീധരമേനോന്റെ പേരക്കുട്ടിയാണ് വിനയ്. ഭാര്യയും, മകനുമൊപ്പം ലണ്ടനിലാണ് താമസം 🎀

“കേരളത്തിൽ ഒരു പാട് ആരാധകരുണ്ട്. അവരോടെല്ലാം നന്ദി. സുരക്ഷിതമായി ഇരിക്കുക. ഇനിയും പിന്തുണയ്ക്കുക.” 🏆😍

വിനയ് പി മേനോൻ (കടപ്പാട് :മാതൃഭൂമി)

#stayhome staysafe##staytuned with btrack#🙏💞

🥊മെൻഡി; ഗോൾ പോസ്റ്റിനു മുന്നിലെ കാവൽ മാലാഘ⚽️

👉ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കുന്ന ആദ്യ ആഫ്രിക്കൻ ഗോൾ കീപ്പറായി മെൻഡി…‼️

🏆ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കുന്ന ആദ്യ ആഫ്രിക്കൻ ഗോൾകീപ്പർ എന്ന ബഹുമതി എഡൗർഡ് മെൻഡിക്ക് സ്വന്തം 🎊. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ ചെൽസി ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചതോടെ യാണ് മെൻഡി ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്ന ആദ്യആഫ്രിക്കൻ ഗോൾകീപ്പറായത്😍.

🎀ചാമ്പ്യൻസ് ലീഗിലെ ഗോൾഡൻ ഗ്ലോവ്🥊പുരസ്കാരവും ചെൽസി താരമായ മെൻഡിക്കാണ് 🎊💙.

🎀സ്റ്റാറ്റസ് 🎀

⚽️ചാമ്പ്യൻസ് ലീഗ് 2020/21⚽️

🏟️മത്സരം:12

🥊ക്ലീൻഷീറ്റ്:9

🥅വഴങ്ങിയഗോൾ:3

🥊🎀🥊

#stayhome staysafe##staytuned with btrack#🙏💞

‘ചാമ്പ്യൻസ് ‘ചെൽസി 💙

പോർട്ടോ 👉പോർട്ടോയിലെ “എസ്റ്റുഡിയോ ഡോ ഡ്രോഗവോ ” സ്റ്റേഡിയത്തിൽ നടന്ന ചാമ്പ്യൻസ് ലീഗിന്റെ ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് പെപ്ഗാർഡിയോളയുടെ മഞ്ചസ്റ്റർ സിറ്റിയെ തോമസ് ടുചെലിന്റെ കുട്ടികൾ കീഴടക്കി.

ആദ്യ കിരീടം ലക്ഷ്യമിട്ടുവന്ന മാഞ്ചസ്റ്റർസിറ്റി ആദ്യം മുതൽ തന്നെ ഗോൾ എന്നുറപ്പിച്ച ചില മുന്നേറ്റങ്ങൾ നടത്തിയെങ്കിലും അതൊന്നും ലക്ഷ്യത്തിലേക്ക് എത്തിക്കാൻ അവർക് സാധിച്ചില്ല.

42’മിനിറ്റിൽ കെ.ഹെവെർട്സ് ആണ് ചെൽസിക്കുവേണ്ടി വിജയ ഗോൾ നേടിയത്.

🎀ടീം സ്റ്റാറ്റ്സ്🎀

🏆💙ചെൽസി💙👇

ഷോട്ട്സ്:8 , ഓൺടാർഗെറ്റ്:2, പൊസ്സഷൻ:39%, പാസ്സസ്:401,ആക്വറസി:80%, ഫൗൾസ്:13 യെല്ലോകാർഡ്:1, റെഡ്കാർഡ്:0, ഓഫ്സൈഡ്:3, കോർണർ:1⚽️

🎟️മാഞ്ചസ്റ്റർസിറ്റി🎟️👇

ഷോട്ട്സ്:7 , ഓൺടാർഗറ്റ്:1 , പൊസ്സഷൻ:61% , ആക്വറസി:87%, ഫൗൾസ്:14 , യെല്ലോകാർഡ്സ്:2, റെഡ് കാർഡ്സ്:0, ഓഫ്സൈഡ്:1, കോർണർ:3⚽️

SUMMARY:CHAMPIONS LEAGUE FINAL -MANCHESTERCITY:0-1:CHELSEA🏆🎊

#stayhome staysafe##staytuned with btrack#💞🙏

ചാമ്പ്യൻസ് ലീഗ് ;കലാശ പോരാട്ടത്തിനൊരുങ്ങി പോർട്ടോ⚽️

👉പോർട്ടോ;ഒരുങ്ങി ചാമ്പ്യൻസ് ലീഗിന്റെ കലാശപോരാട്ടത്തിന്. രാത്രി 12.30 ന് പോർട്ടോയിലെ “എസ്റ്റുഡിയോ ഡോ ഡ്രൈഗവോ ” സ്റ്റേഡിയത്തിൽ ഫൈനലിന് പന്തുരുളും. കരുത്തരായ മഞ്ചസ്റ്റർ സിറ്റിയും ചെൽസിയും ആണ് ഫൈനലിൽ ഏറ്റുമുട്ടുക.

🤩കാണികൾ🤩

👉സ്റ്റേഡിയത്തിൽ,16,500 കാണികൾക് പ്രവേശനമുണ്ട്. ഇരു ടീമുകൾക്കും 6000 ടിക്കറ്റ് 🎟️വീതം

🎏റഫറി🎏

👉അന്റോണിയോ മിഗ്വിൽ മാത്യു ലോപ്പാസ് (സ്പെയിൻ🇪🇸)

🎀സ്റ്റാറ്റ്സ് 🎀

👉ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിക്കുന്ന 9 മത്തെ ഇംഗ്ലീഷ് ടീമാണ് മാഞ്ചസ്റ്റർസിറ്റി.

👉തുടർച്ചയായ മൂന്നാം തവണയാണ് കന്നി ഫൈനൽ കളിക്കുന്ന ടീം ഉണ്ടാകുന്നത്.(2019-ടോട്ടനം,2019-PSG,ഇത്തവണ സിറ്റി)

👉ഇക്കുറി ചാമ്പ്യൻസ് ലീഗിലെ 11കളി ജയിച്ച സിറ്റി ഫൈനലിലും ജയിച്ചാൽ റിയൽമാഡ്രിഡിന്റെ റെക്കോർഡിന്(12) ഒപ്പമെത്താം

#stayhome staysafe##staytuned with btarck#

ചാമ്പ്യൻസ് ലീഗ് ; നാൾവഴികൾ

ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഏറ്റുമുട്ടുന്ന ഇരു ടീമുകളുടെയും പ്രകടനത്തിലേക്ക് ഒരു എത്തിനോട്ടം… 🤠

🤜മുഖാമുഖം🤛

👉ഇരു ടീമുകളും”169″ തവണ മുഖാമുഖം വന്നു. ചെൽസിക്ക് 79ജയം, സിറ്റിക്ക് 59.

⚽️ചാമ്പ്യൻസ് ലീഗിൽ ഇക്കുറി⚽️

👁️‍🗨️മാഞ്ചസ്റ്റർ സിറ്റി👁️‍🗨️

ജയം:11 , സമനില:1 , തോൽവി:0 , ഗോൾ :25 , വഴങ്ങിയ ഗോൾ: 4

🎀സെമിഫൈനൽ🎀👇

4-1 PSG

🎟️ക്വാർട്ടർ🎟️👇

4-2 ഡോർട്മുണ്ട്

🎫പ്രീ ക്വാർട്ടർ🎫👇

4-0 മോൺചെൻഗ്ലാഡ് ബാക്ക്

ഗ്രൂപ്പ് -C ജേതാക്കൾ

💙ചെൽസി💙

ജയം:8 , സമനില:3 , തോൽവി:1 , ഗോൾ:22 , വഴങ്ങിയ ഗോൾ: 4

🎀സെമിഫൈനൽ🎀👇

3-1 RMA

🎟️ക്വാർട്ടർഫൈനൽ 🎟️👇

2-1പോർട്ടോ

🎫പ്രീക്വാർട്ടർ🎫👇

3-0 ATMA

ഗ്രൂപ്പ്-F ജേതാക്കൾ

#stayhome staysafe₹##staytuned with btrack#

🏆ചാമ്പ്യൻസ് ലീഗിലെ “ചാമ്പ്യൻ” ആര്❓️

പോർടോ : ആദ്യ കിരീടം ലക്ഷ്യമിട്ട് “മാഞ്ചസ്റ്റർ സിറ്റിയും” കപ്പ് തിരിച്ചു പിടിക്കാമെന്ന മോഹത്തോടെ “ചെൽസിയും” ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ പോരാട്ടത്തിനിറങ്ങുന്നു. ശനി ആഴ്ച രാത്രി 12.30 ന് പോർട്ടോയിലെ “എസ്റ്റുഡിയോ ഡോ ഡ്രോഗാവോ” സ്റ്റേഡിയത്തിലാണ് കിരീടപോരാട്ടം.

⚽️സിറ്റിയുടെ സ്വപ്നം⚽️

ഇംഗ്ലീഷ് പ്രീമിയർ ലീഗും, ലീഗ് കപ്പും നേടിയ മഞ്ചസ്റ്റർ സിറ്റിയുടെ വലിയ സ്വപ്നമാണ് ചാമ്പ്യൻസ് ലീഗ് കിരീടം . സമകാലീന കാല്പന്തുകളിയുടെ മികച്ച പരിശീലകനായ പെപ്‌ഗാർഡിയോളയുടെ തന്ത്രങ്ങളാണ് ടീമിന്റെ കരുത്ത്. 🎁സെർജിയോ അഗ്‌വേറോ എന്ന ഇതിഹാസ താരത്തിന് സന്തോഷകരമായ ഒരു യാത്രയയപ്പ് നൽകാനും ടീം ആഗ്രഹിക്കുന്നു 🎁സാധ്യതാ ടീം –എഡേഴ്സൺ, വാക്കർ, ഡയസ്, സ്റ്റോൺസ്, ഷിൻചേങ്കോ, ഫെർണാൻഡീന്യോ, ഗുണ്ടോഗൻ, സിൽവ, മെഹറസ്, ഡിബ്രൂയ്ൻ, ഫോഡൻ ⚽️

⚽️തിരിച്ചുപിടിക്കാൻ ചെൽസി ⚽️

മുൻപ് രണ്ട് തവണ ഫൈനൽ കളിച്ച ചെൽസി 2012 ൽ ജേതാക്കൾആയിരുന്നു. പുതിയ പരീശീലകൻ തോമസ് ടുചെലിന്റെ കീഴിൽ മികച്ച ഫോമിലാണ് ടീം. അടുത്തിടെ എ. ഫ്. എ കപ്പിലും പ്രീമിയർ ലീഗിലും മാഞ്ചസ്റ്റർ സിറ്റിയെ കീഴടക്കിയതിന്റെ ആത്മവിശ്വാസമുണ്ട്. മികച്ച മധ്യ -മുന്നേറ്റ നിരകൾ. മികച്ച പകരക്കാർ എന്നിവ ടീമിന്റെ കരുത്താണ്. 🎁കഴിഞ്ഞ തവണ കയ്യെത്തും ദൂരത്തു നിന്നും PSG യിൽ നിന്നും നഷ്ടപ്പെട്ട കിരീടം നേടാനായാൽ പരിശീലകൻ തോമസ് ടുചലിനും അത് വലിയ നേട്ടമായിരിക്കും 🎁സാധ്യത ടീം – മെൻഡി, ആസ്‌പെലിക്യുട്ട, തിയാഗോ സിൽവ, റുഡിഗർ, ജെയിംസ്, കോവാസിച്, കാന്റെ,ചിൽ വിൽ, മൗണ്ട്, വെർണർ, ഹാവേർട്സ്⚽️

SUMMARY:CHAMPIONS LEAGUE FINAL -CHELSEA VS MANCHESTER CITY (@12.30)TEN2

#stayhome staysafe##stay tuned with btarck#🙏💞

💛ഏഴഴകിൽ കേരള ബ്ലാസ്റ്റേഴ്‌സ് 💛

മലയാളികളുടെ സ്വന്തം… കേരളത്തിന്റെ സ്വന്തം ഫുട്ബോൾ ക്ലബ്ബായ കേരള ബ്ലാസ്റ്റർസിന് ഇന്നേക്ക് 7 വയസ്സ്.

എവിടെയോ തകർന്നുപോയ മലയാളികളുടെ കാൽപന്തു കളിയുടെ പാരമ്പര്യത്തെ തിരിച്ചു കൊണ്ടുവരാനും, കേരളത്തിൽ കാൽപന്തുകളിയെ വളർത്താനും ഈ 7 വർഷത്തിനുള്ളിൽ കേരള ബ്ലാസ്റ്റർസിന് സാധിച്ചു…!!

നിലവിൽ “ഇന്ത്യൻ സൂപ്പർ ലീഗ് “(ISL) ലാണ് ടീം കളിക്കുന്നത്.7 സീസൺ കഴിഞ്ഞപ്പോൾ രണ്ടുത്തവണ റണ്ണേഴ്സ് അപ്പാപ്പായി. കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട ആ നിമിഷങ്ങൾ ആരാധകരിൽ ഒരു നൊമ്പരമായി ഇന്നും അവശേഷിക്കുന്നു

വിജയങ്ങളിലുംതോൽവിയിലും ഒരുപോലെ കൂടെ നിൽക്കുന്ന ” മഞ്ഞപ്പട ” എന്ന ആരാധകകൂട്ടമാണ് കേരള ബ്ലാസ്റ്റർസിന്റെ കരുത്ത്. മഞ്ഞപ്പട കൊച്ചി സ്റ്റേഡിയത്തെ മഞ്ഞക്കടലാക്കും…!!

വർണ്ണനകൾക് അതീതമാണ് ആ വികാരം. KERALA BLASTERS എന്ന വികാരം. ക്രിക്കറ്റിന്റെ ദൈവം മലയാളികൾക് സമ്മാനിച്ച സമ്മാനം.

ഈ 7 വർഷത്തിനിടയിൽ നിരവധി അഭിമാന നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്, തോൽവികൾ കൊണ്ട് നാണം കെട്ടിട്ടുണ്ട്,… തളരാതെ തങ്ങൾക്കു പിന്നിൽ അണിനിരക്കുന്ന ലക്ഷങ്ങളിൽ വിശ്വാസ മർപിച്ച് അവർ മുന്നോട്ട്… 💛 ഒരു നാൾ ആ കനകകിരീടം കേരളത്തിന്റെ മണ്ണിൽ എത്തുക തന്നെ ചെയ്യും 🏆അന്ന് തള്ളി പറഞ്ഞവർ തന്നെ നിങ്ങളെ നോക്കി കയ്യടിക്കും 🤩

SUMMARY : 7 th birthday KERALA BLASTERS FC (KBFC)

#stayhome staysafe##staytuned with b track#🙏💞

ഫുട്ബോൾ മാമാങ്കം മലയാളത്തിലും..🤩‼️

കോപ്പ അമേരിക്കയും, യൂറോ കപ്പും ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. ഫുട്ബോൾ ആരാധകരല്ലാം ഇഷ്ട ടീമുകളുടെയും കളിക്കാരുടെയും പ്രകടനം കാണാൻ കാത്തുനിൽക്കുകയാണ്. യൂറോ കപ്പും കോപ്പ, അമേരിക്കയും ഒരുമിച്ച് എത്തിയതിനാൽ ഒരു ലോകകപ്പ് ആവേശത്തിലാണ് ആരാധകരുള്ളത്.

“SONY”നെറ്റ് വർക്കിനാണ് യൂറോകപ്പിന്റെയും, കോപ്പഅമേക്ക യുടെയും സംപ്രേക്ഷണ അവകാശം ലഭിച്ചിരിക്കുന്നത്. സോണി സിക്സിൽ (sony six) ഇവ രണ്ടും മലയാളത്തിൽ സംപ്രേക്ഷണം ചെയ്യും. ഇംഗ്ലീഷിനും ഹിന്ദിക്കും പുറമെ രണ്ട് ഇന്ത്യൻ ലോക്കൽ ഭാഷകളിലുമണ് സംപ്രേക്ഷണം ഉണ്ടായിരിക്കുക.

മലയാളികളുടെ ഇഷ്ട കമന്ററേറ്റർ ഷൈജു ദാമോധരനാണ് ആരാധകരെ ഈ കാര്യം അറിയിച്ചത്. ഷൈജു ദാമോധരാനും കമെന്ററി ബോക്സിൽ കളി വിവരണത്തിനായി ഉണ്ടാകും.

SUMMARY: MALAYALAM COMMENTARY, copa america and eurocup, ONLY ON SONYSIX

#stayhome staysafe##stautuned with b track#💞🙏

Design a site like this with WordPress.com
Get started