▶️ക്വാളിഫൈയിങ് മത്സരത്തിൽ കാണിച്ച വിജയകുതിപ്പും ഗോളടി മേളവും തുടർന്ന് ഇറ്റലി.യൂറോകപ്പ്(2020) ന് റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ വർണാഭമായ തുടക്കം🏟️.ഉദ്ഘാടന മത്സരത്തിൽ തുർക്കിയെ ഏകപക്ഷീയമായ 3ഗോളുകൾക് തകർത്തു. ആദ്യംമുതൽ തന്നെ മികച്ച അക്രമണവുമായി കളം നിറഞ്ഞ അസൂറുപ്പടയ്ക് സമനില പൂട്ട് പൊളിക്കാൻ രണ്ടാം പകുതിവരെ കാത്തിരിക്കേണ്ടി വന്നു.ഇറ്റലിക്ക് വേണ്ടി സീറോ ഇമ്മാബിലെ, ലോറൻസോ ഇൻസിനെ എന്നിവർ ഗോൾ നേടി. മറ്റൊരു ഗോൾ തുർക്കി താരം മേറിഹ് ഡെമിറാലിന്റെ വകയായിരുന്നു.
•ഗോൾ നേട്ടം ആഘോഷിക്കുന്ന ഇറ്റലി താരങ്ങൾ •
53′, 66′, 79′ മിനിട്ടുകളിലാണ് ഗോൾ വന്നത് ⚽️.വിജയത്തോടെ3പോയിന്റ് കരസ്ഥമാക്കാൻ ഇറ്റലിക്ക് സാധിച്ചു 🔰.
▶️യൂറോകപ്പിന് ഇന്ന് 🏟️റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ അരങ്ങുണരും. ഗ്രൂപ്പ് എ യിലെ തുർക്കിയും, ഇറ്റലിയുമാണ് ആദ്യ മത്സരത്തിന് ഇറങ്ങുക.
ടീമുകളെയും, കളിക്കാരെയും കുറിച്ച് ചർച്ച ചെയ്യുന്നത് പോലെ യൂറോകപ്പിന്റെ മറ്റു ചില സവിശേഷതകൂടി നമുക്ക് നോക്കാം.. ⚽️🏟️🏆⬇️
ഭ്രമണം തുടങ്ങാൻ “പന്ത്” റെഡി⚽️
⚽️യൂണിഫോറിയ⚽️
“യൂണിഫോറിയ” എന്ന പേരിലുള്ള പന്താണ് ഇത്തവണ യൂറോകപ്പിൽ ഉപയോഗിക്കുന്നത്. യൂറോപ്പിലെ 11വ്യത്യസ്ത നഗരങ്ങളിൽ നടക്കുന്ന ടൂർണമെന്റ് യൂറോപ്പിന്റെ ഐക്ക്യം വിളിച്ചോതുന്നതാണ്. ഇതിന്റെ പ്രതീകമായിട്ടാണ് പന്തിന് ഈ പേര് നൽകിയത് ⚽️.
✴️2019ൽ ഫ്രഞ്ച് താരങ്ങളായ എൻഗോള കന്റെ, ബെൽജിയം താരം മിച്ച ബാത്ഷുവായ്, ഇറ്റലിയൻ താരം മൊയ്സെ കീൻ എന്നിവർ ചേർന്നാണ് പന്ത് പുറത്തിറക്കിയത്.
✴️നിർമാണത്തിൽ തെർമൽ ബോണ്ടഡ് സാങ്കേതിക വിദ്യ ഉപയോഗിച്ചതിനാൽ പന്ത് ആകൃതി കൃത്യമായി നിലനിർത്തും. ഏത് കാലാവസ്ഥയിലും കളിക്കാൻ സാധിക്കും.
യൂറോ കപ്പിന്റെ ഭാഗ്യമാകാൻ “സ്കിൽസി”
🙎♂️സ്കിൽസി🙎♂️
🙎♂️ഇത്തവണത്തെ യൂറോകപ്പിന്റെ ഭാഗ്യചിന്നം “സ്കിൽസിയാണ്”.വിവിധ യൂറോപ്യൻ രാജ്യങ്ങളിലായിട്ടാണ് മത്സരങ്ങൾ.അതുകൊണ്ട്തന്നെ വിവിധ രാജ്യങ്ങളുടെ ഫുട്ബോൾ സംസ്കാരം ഉൾകൊള്ളുന്ന ഫ്രീസ്റ്റൈൽ ഫുട്ബോൾ സംസ്കാരമാണ് ഭാഗ്യ ചിന്നത്തിന്റെ തീം⚡️.
▶️ 6ഗ്രൂപ്പുകളിലായി 24രാജ്യങ്ങൾ 11 വേദികളിൽ പോരിനിറങ്ങാൻ ഇനി 1 ദിവസം കൂടി.ഉദ്ഘാടന മത്സരത്തിൽ ആദിതേയരായ തുർക്കിയും ഇറ്റലിയും ജൂൺ 11ന് 12.30ക്ക് ഏറ്റുമുട്ടുന്നതോട് കൂടി യൂറോ കപ്പിന് ആരങ്ങുണരും🎀.ഇറ്റലിയിലെ റോം(ഒളിമ്പിക് സ്റ്റേഡിയം)ആണ് ഉദ്ഘാടന മത്സരത്തിന്റെ വേദി🏟️. ജൂലൈ 11ന് ലണ്ടനിലെ വെബ്ലി സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം നടക്കുക🏆.
യൂറോകപ്പ് വാർത്തകൾ നിങ്ങളിലേക്ക് എത്തിക്കാൻ ഞങ്ങളും സജ്ജം….‼️
റിയോ ഡി ജനെയ്റോ▶️തെക്കേഅമേരിക്കൻ ലോകകപ് യോഗ്യതാ റൗണ്ടിൽ 🇦🇷അർജന്റീനയും,ബ്രസീലും🇧🇷ബുധനാഴ്ച കളത്തിൽ.🏟️
വിജയ വഴിയിലേക്ക് തിരിച്ചെത്താൻ🇦🇷
🇦🇷
ആറാം റൗണ്ട് പോരാട്ടത്തിൽ അർജന്റീനയുടെ എതിരാളികൾ കോളമ്പിയയാണ്.ബുധനാഴ്ച പുലർച്ചെ 4.30 നാണ് മത്സരം.നിലവിൽ അർജന്റീന പോയന്റ് ടേബിളിൽ 11പോയന്റുമായി രണ്ടാം സ്ഥാനത്താണ്.1സ്ഥാനത്ത് നിൽകുന്ന ബ്രസീലിനെക്കാൾ 4 പോയിന്റ് വ്യത്യാസമുണ്ട്.കഴിഞ്ഞ കളിയിൽ ചിലിയോട് സമനില ആയിരുന്നു.
🎁ആഗ്വേറോ അടക്കം മികച്ച താരങ്ങൾ ടീം ക്യാമ്പിൽ തിരിച്ചെത്തിയത് അർജന്റീനക്ക് കരുത്ത് പകരുന്നു🎁.
⚽️കോളമ്പിയ🇨🇴നിലവിൽ ആറാം(6) സ്ഥാനത്താണ്⚽️
Argentina VS Colambia @4.30 (live-ghd/epic sports)📲
വിജയ കുതിപ്പ് തുടരാൻ..🇧🇷
🇧🇷
ആറാം റൗണ്ട് പോരാട്ടത്തിൽ ബ്രസീലിന്റെ എതിരാളികൾ പരാഗ്വേ ആണ്. യോഗ്യത പോരാട്ടങ്ങളിൽ കളിച്ച എല്ലാ കളികളും ജയിച്ചു കൊണ്ട് പോയിന്റ് ടേബിളിൽ 15 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ബ്രസീൽ.കഴിഞ്ഞ കളിയിൽ ഇക്കഡോറിനെ ഏക്കപക്ഷീയമായ 2ഗോളിന് തോൽപ്പിച്ചിരുന്നു. 🎁യോഗ്യതാ പോരട്ടങ്ങളിലുടനീളം മികച്ച ഫോമിലാണ് സൂപ്പർ താരം നെയ്മർ ഉള്ളത്🎁.ബുധനാഴ്ച രാവിലെ 6.00ക്കാണ് കിക്ക് ഓഫ്.
🎟️ആദ്യ ഇലവനിലേക്ക് ഗബ്രിയേൽ ജീസസ് തിരിച്ചെത്താൻ സാധ്യത ഉണ്ട്.ഗബ്രിയേൽ ബാർബോർസക്ക് പകരമായിരിക്കും ഇത് ⬆️⬇️.കഴിഞ്ഞ മത്സരത്തിൽ നിരവധി അവസരങ്ങൾ ബാർബോസ പാഴാക്കിയിരുന്നു.
ദോഹ▶️നായകൻ സുനിൽ ഛേത്രിയുടെ ഇരട്ട ഗോളുകളിൽ ബംഗ്ലാദേശിനെ കീഴടക്കി ഇന്ത്യ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ആദ്യ ജയം സ്വന്തമാക്കി(2-0)🎁.
രണ്ടാം പകുതിയിലാണ് നിർണായകമായ രണ്ട് ഗോളുകൾ വന്നത്⚽️. ജയത്തോടെ 7 കളിയിൽ നിന്ന് 6പോയന്റുമായി ഇന്ത്യ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു⬆️.
🎟️മികച്ച പാസിങ് ഗെയിം പുറത്തെടുത്ത ഇന്ത്യ ആദ്യം മുതൽ തന്നെ ബംഗ്ലാദേശ് ഗോൾ മുഖം വിറപ്പിച്ചു. പക്ഷെ സമനില പൂട്ട് തകർക്കാൻ 79´മനിറ്റ് വരെ കാത്ത്നിൽക്കേണ്ടി വന്നു. മലയാളി താരം ആഷിഖ് കുരുണിയൻ നൽകിയ സുന്ദരമായ ക്രോസിന് തലവെച്ചാണ് ചെത്രി ആദ്യം ബംഗ്ലാദേശ് വല കുലുക്കിയത് (79´). ഇഞ്ചുറി ടൈമിൽ സുരേഷ് നൽകിയ പന്തിനെ ബംഗ്ലാദേശ് വലയിലേക്ക് ഉയർത്തി വിട്ടാണ് ചെത്രി ടീമിന്റെ വിജയം ഉറപ്പിച്ചത് (90+2´)
🎀3-5-2ശൈലിയിലാണ് ഇന്ത്യൻ ടീം കളിച്ചത്.ആക്രമണ ഫുട്ബോൾ തന്നെ ആയിരുന്നു ഇന്ത്യയുടെ ലക്ഷ്യം.🤩രണ്ടാം പകുതിയിൽ ആഷിഖ്, യാസിർ എന്നിവരെ ഇറക്കിയ ഇഗോർ സ്റ്റിമാച്ചിന്റെ തീരുമാനം വിജയത്തിൽ നിർമാണയകമായി🎫.മധ്യനിരയിൽ ഗ്ലാൻ മാർട്ടിൻസും,ബ്രാൻഡനും, പ്രതിരോധ നിരയിൽ തിരിച്ചെത്തിയ സനയും മികച്ച പ്രകടനം കാഴ്ച്ച വച്ചു.
ഖത്തറിനെതിരായ മത്സരത്തിൽ റെഡ് കാർഡ്🔴കിട്ടിയ രാഹുൽ ഭേക്കേ സസ്പെൻഷനിലായിരുന്നു.
⚽️വിജയമില്ലാത്ത തുടർച്ചയായ 11 മത്സരങ്ങൾക് ശേഷം ആണ് ഇന്ത്യ വിജയമറിയുന്നത് ⚽️
🏟️ഇന്ത്യയുടെ അടുത്ത മത്സരം ജൂൺ 14ന് രാത്രി 7.30ക്ക് അഫ്ഘാനിസ്ഥാന് എതിരെ ദോഹയിലാണ്.🏟️
ദോഹ▶️ലോകകപ് ഫുട്ബാൾ യോഗ്യതാ റൗണ്ടിൽ ആദ്യ ജയം മോഹിച്ച് ഇന്ത്യ കളത്തിൽ. അയൽ രാജ്യമായ ബംഗ്ലാദേശ് ആണ് എതിരാളികൾ. തിങ്കളാഴ്ച രാത്രി 7.30 ദോഹയിലാണ് കിക്ക് ഓഫ് ⚽️
അയൽകാർക്കെതിരെ കളിക്കാൻ ഇറങ്ങുമ്പോൾ യോഗ്യത റൗണ്ടിലെ ആദ്യ ജയമാണ് ഇന്ത്യൻ സംഘം ലക്ഷ്യമിടുന്നത്. ജയിക്കേണ്ടത് പരിശീലകൻ ഇഗോർ സ്റ്റിമിച്ചിനും അനിവാര്യമാണ്.കഴിഞ്ഞ മത്സരത്തിൽ ഖത്തറിനോട് “1-0″ത്തിന് ഇന്ത്യ തൊറ്റിരുന്നു. ഖത്തറിനെതിരായ മത്സരത്തിൽ നിന്ന് വ്യത്യസ്തമായി അക്രമണഫുട്ബോളിനായിരിക്കും ഇന്ത്യ പ്രാധാന്യം നൽകുക.
🎟️യോഗ്യത പോരാട്ടത്തിലെ ആദ്യ റൗണ്ടിൽ കൊൽക്കത്തയിൽ വച്ച് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ സമനില ആയിരുന്നു (1-1). 🎟️
🎁ആദ്യ റൗണ്ടിൽ ഇന്ത്യക്ക് എതിരെ സമനില നേടിയതിന്റെ ആത്മവിശ്വാസത്തിലായിരിക്കും ബംഗ്ലാദേശ് ഇന്ന് കളത്തിൽ ഇറങ്ങുക 🎁
🏆FIFA RANKING🏆
ബംഗ്ലാദേശ് -184 🇧🇩
ഇന്ത്യ -105 🇮🇳
SUMMARY-INDIA VS BANGLADESH (WORLD CUP QUALIFIER)@7.30PM,LIVE- STAR SPORTS
👉വേൾഡ് കപ്പ് യോഗ്യതാ മത്സരത്തിൽ വിജയകുതിപ്പ് തുടർന്ന് ബ്രസീൽ 🇧🇷✨️. ഇക്വഡോറിനെ എതിരില്ലാത്ത 2 ഗോളുകൾക് പരാജയപ്പെടുത്തി. പോയന്റ് ടേബിളിൽ ബഹുദൂരം മുന്നിലാണ് ബ്രസീൽ നിലവിലുള്ളത്.5 മത്സരങ്ങൾ കളിച്ചതിൽ 5ലും വിജയിച്ച് കൊണ്ട് 15 പോയന്റുമായാണ് ഒന്നാം സ്ഥാനതുള്ളത്.നിലവിൽ 3സ്ഥാത്താണ് ഇക്വഡോർ.
⚽️ബ്രസീലിനുവേണ്ടി റീചാർലിസണും, നെയ്മറും ഗോൾ നേടി. കളിയുടെ 65´മിനിറ്റിൽ നെയ്മറുടെ ആസിസ്റ്റിൽ റിച്ചാർലിസൺ ആണ് ബ്രസീലിനെ ആദ്യം മുന്നിലെത്തിച്ചത്. കളിയുടെ അവസാന നിമിഷം ഗബ്രിയേൽ ജീസസിനെ ഫൗൾ ചെയ്തതിന്റെ പേരിൽ കിട്ടയ പെനാൽറ്റി എടുത്ത നെയ്മർക് ലക്ഷ്യം തെറ്റി 😵പിന്നീട് റഫറി റീ ടൈക്ക് ആവശ്യ പെടുകയും ചെയ്തു. നാടകീയമായ സംഭവബഹുലങ്ങൾക് ശേഷം എടുത്ത റീ ടേക്ക് പെനാൽറ്റി നെയ്മർ സുന്ദരമായി ലക്ഷ്യം തെറ്റാതെ വലയിൽ എത്തിച്ചു (90+4´)⚽️.
🎫ജൂൺ 9ന് ബുധനാഴ്ച 6.00ക്ക് പാരാഗ്വേ ആയിട്ടാണ് ബ്രസീലിന്റെ അടുത്ത മത്സരം🎁.
SUMMARY:BRAZIL:2-0:ECUADOR(CONMEBOL WORLD CUP QUALIFIER)